'ആണ്ടവന്‍ മീതെ ആണയിട്ട്…'; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വിജയ്

വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും വഞ്ചിക്കില്ലെന്നും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗം

'ആണ്ടവന്‍ മീതെ ആണയിട്ട്…'; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വിജയ്
dot image

ചെന്നൈ: അടിമുടി സിനിമാ സ്റ്റൈല്‍, കോട്ടിട്ട് ചെറുപുഞ്ചിരിയോടെ ടിവികെ തലവന്‍ വേദിയില്‍…

ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കിയ സത്യപ്രതിജ്ഞ, അതായിരുന്നു തമിഴ്‌നാട്ടില്‍ ഇന്ന് നടന്നത്.
സിനിമ സ്‌റ്റൈലില്‍, പേപ്പറില്‍ നോക്കാതെ ദൈവനാമത്തിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്‌യുടെ സത്യപ്രതിജ്ഞ.

'സി ജോസഫ് വിജയ് എന്നും നാന്‍' എന്ന് തുടങ്ങിയ വിജയ് പേപ്പറില്‍ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിത്തുടങ്ങിയത്. സിനിമയിലെ പഞ്ച് ഡയലോഗുകള്‍ പോലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് നോക്കി വായിച്ചത്. പിന്നീട്, വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും വഞ്ചിക്കില്ലെന്നും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗം.

'എന്തും നേരിടാന്‍ തയാറാണ്. എട്ട് കോടി ജനങ്ങളും എന്റേതാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടില്ല. ഖജനാവ് കാലിയാണ്. ജനങ്ങളുടെ ഒരു ചില്ലിക്കാശും ഞാന്‍ തൊടില്ല. ഒപ്പം നിന്നവര്‍ക്ക് നന്ദി. തമിഴ്‌നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുന്നു. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. സഖ്യ കക്ഷികള്‍ക്ക് നന്ദി', വിജയ് പറഞ്ഞു.

ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാർട്ടികളെ ഭരണത്തിൽ നിന്നും താഴെയിറക്കി അധികാരത്തിൽ എത്തിയിരിക്കുകയാണ് വിജയ്. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ് സിനിമാ താരം തൃഷ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: C Joseph Vijay promises 'a new beginning' after taking oath as CM

dot image
To advertise here,contact us
dot image