'അസമിലും ബംഗാളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു'; തോൽവിക്ക് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്

'അസമിലും ബംഗാളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു'; തോൽവിക്ക് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി
dot image

കൊൽക്കത്ത: അസമിലെയും ബംഗാളിലെയും ബിജെപി വിജയത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 100 സീറ്റുകൾക്ക് മേൽ ബിജെപി കൊള്ളയടിച്ചു. ഇക്കാര്യത്തിൽ താൻ മമതയ്ക്കൊപ്പമാണ്. നേരത്തെ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളിൽ ഈ പ്രവണത കണ്ടതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 207 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ തൃണമൂൽ വെറും 80 സീറ്റുകളിൽ ഒതുങ്ങിപ്പോയി. ബബാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കും അടിതെറ്റി. 15105 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. പിന്നാലെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവുമായി മമതയും രംഗത്തെത്തിയിരുന്നു.

അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ടു. കൊളത്തൂര്‍ മണ്ഡലത്തില്‍ സ്റ്റാലിന് എതിരെ മത്സരിച്ച ടിവികെ സ്ഥാനാര്‍ത്ഥി വി എസ് ബാബു 8795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഒടുവിൽ ഫലത്തിന്റെ പൂർണചിത്രം വരുമ്പോൾ 106 സീറ്റുകളിൽ വിജയിച്ച ടിവികെ ആണ് ഒന്നാം സ്ഥാനത്ത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ടിവികെയെ അഭിനന്ദിക്കുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തമിഴ്‌നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.

വിജയ്‌യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്. ടിവികെയുടെ മികച്ച പ്രകടനത്തിൽ രാഹുൽ വിജയ്‌യെ അഭിനന്ദിച്ചു. കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫോണ്‍ സംഭാഷണം. മമത ബാനര്‍ജിയെയും എം കെ സ്റ്റാലിനെയും രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടു.

Content Highlights: Congress leader Rahul Gandhi strongly criticized the BJP following its victories in Assam and West Bengal, alleging that the elections in both states were “looted.” His remarks have intensified the political debate over the credibility and integrity of the electoral process.

dot image
To advertise here,contact us
dot image