പാതി മീശ പോയി; കഴക്കൂട്ടത്തെ കനത്ത തോല്‍വി; മീശവടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നില്‍ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോട് പന്തയം വച്ചത്

പാതി മീശ പോയി; കഴക്കൂട്ടത്തെ കനത്ത തോല്‍വി; മീശവടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ കഴക്കൂട്ടത്ത് നേരിട്ട തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പകുതി മീശ വടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ച് പന്തയത്തില്‍ വാക്ക് പാലിച്ചത്. കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നില്‍ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോട് പന്തയം വച്ചത്. ബ്യൂട്ടിപാര്‍ലറില്‍ എത്തിയാണ് നൗഷാദ് പകുതി മീശ വടിച്ചത്.

കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനാണ് വിജയിച്ചത്. 428 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുരളീധരൻ വിജയിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എല്‍ഡിഎഫും എന്‍ഡിഎയും യുഡിഎഫും തമ്മില്‍ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രന്‍ 46,136 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിന് 37,183 വോട്ടും ലഭിച്ചു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റും എന്‍ഡിഎ മൂന്ന് സീറ്റും നേടി. ജനവിധി തേടിയ മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടു. വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍, ഒ ആര്‍ കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.

Content Highlights : Kazhakoottam defeat in assembly elections; Congress worker shaves off moustache

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us