

കൊല്‍ക്കത്ത: ബിജെപി റാലിയില്‍ നിന്നുള്ള ബഹളം അസഹീനമായതോടെ രോഷാകുലയായി റാലി നിര്‍ത്തിവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നൂറ് മീറ്ററുകള്‍ മാത്രം അകലെയായിരുന്നു മമത ബാനര്‍ജിയുടെയും സുവേന്ദു അധികാരിയുടെയും റാലികള്‍ സംഘടിപ്പിച്ചത്. ഭബാനിപൂരിലായിരുന്നു സംഭവം. ബിജെപി റാലിയില്‍ നിന്നുള്ള ബഹളം അസഹീനമായതോടെ മമത ബാനര്‍ജി റാലി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംസാരിക്കാനായി മമത ബാനര്‍ജി സ്റ്റേജില്‍ കയറിയതോടെ ബിജെപി റാലിയിലെ മൈക്രോഫോണില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം അസഹനീയമായി അനുഭവപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് തങ്ങളുടെ പരിപാടിയുടെ നേര്‍ക്ക് തിരിച്ചുവെച്ച് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മമത ബാനര്‍ജി ആരോപിച്ചു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എങ്ങനെ യോഗം നടത്താന്‍ സാധിക്കുമെന്ന് മമത ചോദിച്ചു. ബലപ്രയോഗത്തിലൂടെ ബംഗാള്‍ പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. അതിന് എന്തുതന്നെ ചെയ്താലും അത് തെറ്റാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. പ്രസംഗം അവസാനിപ്പിച്ച് വേദി വിടുന്നതിന് മുന്‍പ് മമത ജനക്കൂട്ടത്തോട് ക്ഷമാപണം നടത്തി.
മമത ബാനര്‍ജി വേദി വിട്ടതോടെ രോഷാകുലരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി. ഇത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. സൈന്യം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Content highlights- Mamata Banerjee stopped her rally after loud noise and disruption were reported near a Suvendu Adhikari-led gathering in West Bengal