'നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി'; ഉടമകൾ തമ്മിൽ മുട്ടൻ തല്ല്; സംഭവം ബെംഗളൂരുവിൽ

പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്

'നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി'; ഉടമകൾ തമ്മിൽ മുട്ടൻ തല്ല്; സംഭവം ബെംഗളൂരുവിൽ
dot image

ബെംഗളൂരു: ബെംഗളൂരുവിൽ പൂച്ച പ്രസവിച്ചതിനെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിൽ മുട്ടൻ തല്ല്. തങ്ങളുടെ വീട്ടിലെ പൂച്ചയെ അയൽക്കാരന്റെ വീട്ടിലെ പൂച്ച ഗർഭിണിയാക്കി എന്നതാണ് രണ്ട് വീട്ടുകാർ തമ്മിലുള്ള തല്ലിന് കാരണം. ഒടുവിൽ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ബെംഗളൂരു ശേഷാദ്രിപുരത്താണ് സംഭവം. പെൺപൂച്ചയുടെ ഉടമയാണ് ആദ്യം പ്രശ്നമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ട്. പെൺപൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു. അയൽക്കാരന്റെ ആൺപൂച്ച മൂലമാണ് തന്റെ പൂച്ച പ്രസവിച്ചത് എന്നുപറഞ്ഞ് ഉടമ അയൽക്കാരനുമായി തർക്കത്തിലേർപ്പെട്ടു.

വാക്കുതർക്കത്തിൽ തുടങ്ങിയ തല്ല് പതിയെ കയ്യാങ്കളിയിലേക്ക് മാറി. അസഭ്യവർഷവും ആരംഭിച്ചു.

ഇതിനിടെ പെൺപൂച്ചയുടെ ഉടമ ഒരു പൂച്ചക്കുട്ടിയെ എടുത്ത് അയൽക്കാരന്റെ വീട്ടിലേക്ക് എറിഞ്ഞു. ഇതോടെ തർക്കം മൂർച്ഛിച്ചു. പ്രദേശവാസികൾ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് എത്തി രംഗം ശാന്തമാകുകയായിരുന്നു. സംഭവത്തിൽ പരാതി സ്വീകരിക്കാത്ത പൊലീസ് ഇരുവരെയും കാര്യം പറഞ്ഞ് മനസിലാക്കി വിടുകയായിരുന്നു.

Content Highlights: A strange neighbor dispute in Bengaluru turns violent over a cat pregnancy issue between two families.

dot image
To advertise here,contact us
dot image