'സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്ജ്, യുവാക്കളുടെ ലോൺ എഴുതിതള്ളും'; വമ്പൻ ഓഫറുമായി എഐഎഡിഎംകെ

സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്

'സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്ജ്, യുവാക്കളുടെ ലോൺ എഴുതിതള്ളും'; വമ്പൻ ഓഫറുമായി എഐഎഡിഎംകെ
dot image

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി എഐഎഡിഎംകെ. ചൊവ്വാഴ്ച പാർട്ടി ആസ്ഥാനത്ത് അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണപക്ഷമായ ഡിഎംകെയ്ക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കൊണ്ട് ക്ഷേമപ്രവർത്തനങ്ങളുടെ ഒരു നിരതന്നെയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്ന സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്ജ് വിതരണം ചെയ്യും, ബാങ്കുകളിൽ നിന്നെടുത്ത വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും എന്നതടക്കമാണ് പ്രധാന വാഗ്ദാനങ്ങൾ. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും അർഹരായ ഗുണഭോക്താക്കൾക്കും നൽകുന്ന പെൻഷൻ തുക 2,000രൂപയായി വർധിപ്പിക്കും എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. പിന്നാലെ ഡിഎംകെ സർക്കാരിനെ പളനിസ്വാമി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ചെന്നൈയിലെ അഴിമതി കമ്മിഷൻ ഭരണമാണ് ഡിഎംകെ നടത്തുന്നതെന്നാണ് പളനിസ്വാമി പറയുന്നത്. ഡിഎംകെ ഭരണത്തിൽ അഴിമതി അഴത്തിൽ വേരുറച്ച് പോയെന്നും പളനിസ്വാമി ആരോപിച്ചു.

പോളിങ് നടക്കാനിരിക്കെ സഖ്യങ്ങളെല്ലാം സജ്ജമായതോടെ പോരാട്ടത്തിന്റെ തീവ്രത കൂടിയിരിക്കുകയാണ്. എഐഎഡിഎംകെ നയിക്കുന്ന സഖ്യം സീറ്റ് പങ്കുവയ്ക്കൽ ചർച്ചകളെല്ലാമായി മുന്നോട്ടുപോവുകയും പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് പാർട്ടി ക്യാമ്പിൽ ആവേശം നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിക്ക് 27, പാട്ടാളി മക്കൾ കക്ഷിക്ക് 18, അമ്മ മക്കൾ മുന്നേറ്റ കഴകം 11 എന്നിങ്ങനെയാണ് എഐഎഡിഎംകെ സഖ്യത്തിലുള്ള പാർട്ടികൾക്ക് നൽകിയിരിക്കുന്ന സീറ്റ് നില. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും.

Content Highlights: AIADMK’s 2026 manifesto pledges free refrigerators for eligible households

dot image
To advertise here,contact us
dot image