ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍

പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍
dot image

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ആറ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. 10, 13, 14 വയസ്സുകളുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പൊലീസ് കേസെടുത്തു.

പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്. ഭയപ്പെട്ട കുട്ടി താന്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്.

''അവള്‍ക്ക് രക്തസ്രാവമുണ്ടായിരുന്നു. ബോധരഹിതയായി വീണു. ഞാന്‍ അവളുടെ മുഖത്ത് വെള്ളം ഒഴിച്ച് ഉണര്‍ത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണുവെന്നാണ് ആദ്യം പറഞ്ഞത്', അമ്മ പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് 13 വയസ്സുള്ള അയല്‍വാസിയായ കുട്ടിയും മറ്റ് രണ്ട് ആണ്‍കുട്ടികളും കൂടി ഭക്ഷണം വാഗ്ദാനം ചെയ്ത് തന്നെ ആക്രമിച്ചതായി പെണ്‍കുട്ടി സമ്മതിച്ചത്.

Also Read:

ആക്രമണത്തിന് തൊട്ടുമുമ്പ് പെണ്‍കുട്ടി തന്റെ പിതാവിനൊപ്പം പുറത്തുപോയിരുന്നുവെന്ന് കുടുംബം പറഞ്ഞു. മിഠായി വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ വീട്ടിലേക്കുള്ള വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ചാണ് ആക്രമണം നടന്നത്. കൈകള്‍ കെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നെന്നും പെണ്‍കുട്ടി ഞങ്ങളോട് പറഞ്ഞു,' അമ്മ പറഞ്ഞു.

Content Highlights: six year old attacked by three boys aged 10 to14 in Delhi

dot image
To advertise here,contact us
dot image