ബം​ഗാളിൽ എന്താണ് സംഭവിക്കുന്നത്? എസ്ഐആ‍‍‍റിൽ ഇത്ര തിടുക്കം എന്തിന്: അമ‍ർത്യ സെൻ കുമാർ

ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ചത് അനാവശ്യ തിടുക്കമെന്ന് നോബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍

ബം​ഗാളിൽ എന്താണ് സംഭവിക്കുന്നത്? എസ്ഐആ‍‍‍റിൽ ഇത്ര തിടുക്കം എന്തിന്: അമ‍ർത്യ സെൻ കുമാർ
dot image

ന്യൂഡല്‍ഹി: ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ചത് അനാവശ്യ തിടുക്കമെന്ന് നോബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുതിര്‍ന്ന പൗരന് വോട്ടവാകശം രേഖപ്പെടുത്തുന്നതില്‍ യാതൊരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നില്ലെന്ന കാര്യം തിരഞ്ഞെുപ്പ് കമ്മീഷനും കോടതിയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിനെയല്ല, മറിച്ച് അതിന്റെ നടപടി പ്രക്രിയകളെയാണ് താന്‍ ചോദ്യം ചെയ്യു്‌നനതെന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടവകാശമുള്ള പൗരൻമാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാൻ എസ്ഐആർ സമയം നൽകുന്നില്ല. നിലവിൽ എസ്ഐആർ തിടുക്കത്തിൽ പൂർത്തിയാക്കുകയാണ്. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയാണെന്നും അദേഹം പറഞ്ഞു.

അമര്‍ത്യസെന്നിനും എസ്‌ഐആറുമായി ബന്ധപ്പെട്ട ഹിയറിങിന് നോട്ടിസ് ലഭിച്ചിച്ചിരുന്നു. 2002ലെ വോട്ടര്‍പട്ടികയില്‍ അദ്ദേഹത്തിന്റെയും അമ്മയുടെയും പ്രായം സംബന്ധിച്ച കണക്കുകളിലെ അവ്യക്തത നീക്കാനായിരുന്നു നോട്ടിസ് ലഭിച്ചത്. എസ്ഐആറിലെ സ്വന്തം അനുഭവം ചൂണ്ടിക്കാണിച്ച സെന്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും സമയ സമ്മര്‍ദ്ദം പ്രകടമാണെന്ന് പറഞ്ഞു. അതേസമയം, വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നത് വോട്ടവകാശത്തിന് കരുത്ത പകരുമെന്നും എന്നാല്‍ അത് ബംഗാളില്‍ സംഭവിച്ചതുപോലെയാകരുതെന്നും വ്യക്തവും സമയക്രമവും വലിയ ശ്രദ്ധയും പുലര്‍ത്തുന്നതായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Nobel laureate and economist Amartya Sen criticised the Election Commission, stating that it showed unnecessary haste in the SIR process in West Bengal.

dot image
To advertise here,contact us
dot image