

മുംബൈ: ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരം. 227 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1700 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം പുറത്തു വരുമ്പോള്‍ ആദ്യ ഫലങ്ങള്‍ ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലം. തൊട്ടുപിന്നാലെ തന്നെ ശിവസേന ഉദ്ദവ് താക്കറേ-എംഎന്‍എസ് സഖ്യമുണ്ട്. 68 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നേറുന്നത്. ശിവസേന-എംഎന്‍എസ് സഖ്യം 51 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം പുറത്തു വരുമ്പോള്‍ 115 സീറ്റുകളില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം മുന്നേറുന്നു. ശിവ്‌സേന ഉദ്ദവ്-എംഎന്‍എസ് സഖ്യം 70സീറ്റുകളിലും കോണ്‍ഗ്രസ് 13 സീറ്റുകളിലുമാണ് മുന്നില്‍. കഴിഞ്ഞ 30 വര്‍ഷമായി കോര്‍പ്പറേഷനില്‍ താക്കറേമാരുടെ നേതൃത്വത്തിലായിരുന്നു ഭരണം. ഇതാദ്യമായി താക്കറേമാരുടെ കയ്യില്‍ നിന്ന് ഭരണം കൈവിടുന്ന അവസ്ഥയാണുള്ളത്.
2017ല്‍ അവിഭജിത ശിവസേന 227ല്‍ 84 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപിയുമായി സഖ്യത്തിലായിരുന്നു അന്ന് ശിവസേന. 82 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം പുറത്തു വരുമ്പോള്‍ 109 സീറ്റുകളില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം മുന്നേറുന്നു. ശിവ്‌സേന ഉദ്ദവ്-എംഎന്‍എസ് സഖ്യം 67 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലുമാണ് മുന്നില്‍.
ഫലം പുറത്തുവരവേ നടക്കുന്നത് ബിജെപി സഖ്യവും ശിവസേന-എംഎന്‍എസ് സഖ്യവും തമ്മിലുള്ള ശക്തമായ പോരാട്ടം. ബിജെപി-ശിവസേന സഖ്യം-80 സീറ്റുകളിലും ശിവ്‌സേന ഉദ്ദവ്-എംഎന്‍എസ്-64 സീറ്റുകളിലും കോണ്‍ഗ്രസ്-9 സീറ്റുകളിലുമാണ് മുന്നേറുന്നത്.