പി എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും; സ്മിജി വൈസ് പ്രസിഡന്റും

അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി.

പി എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും; സ്മിജി വൈസ് പ്രസിഡന്റും
dot image

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

പി എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനാവും. അഡ്വ. എ പി സ്മിജി വൈസ് പ്രസിഡന്റാവും. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി.

പി കെ അസ്‌ലു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവും. ഷാഹിന നിയാസി വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആവും.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ ടി അഷ്‌റഫിനെയും തീരുമാനിച്ചു. യാസ്മിന്‍ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡര്‍. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീര്‍ രണ്ടത്താണിയാണ് ട്രഷറര്‍.

Content Highlights: P. A. Jabbar Hajji will be the president of Malappuram District Panchayat

dot image
To advertise here,contact us
dot image