'ക്ഷണക്കത്ത് അയച്ചതും ക്ഷണം സ്വീകരിച്ചതും ആശ്ചര്യപ്പെടുത്തി'; തരൂരിനെ വിമർശിച്ച് പവൻ ഖേര

റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു

'ക്ഷണക്കത്ത് അയച്ചതും ക്ഷണം സ്വീകരിച്ചതും ആശ്ചര്യപ്പെടുത്തി'; തരൂരിനെ വിമർശിച്ച് പവൻ ഖേര
dot image

ന്യുഡൽഹി: റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിനെ തുട‍ർന്ന് വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ക്ഷണം അയച്ചതും ക്ഷണം സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണെന്നും എല്ലാവരുടെയും മനസ്സാക്ഷിക്ക് ഒരു ശബ്ദമുണ്ടെന്നും പവൻ ഖേര പറഞ്ഞു. തരൂരിന് ഈ കളി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ നേതാക്കളെ വിരുന്നിൽ ക്ഷണിച്ചില്ല പക്ഷേ എന്നെ ക്ഷണിക്കപ്പെടുമ്പോൾ എന്തിനാണ് ഈ കളി നടക്കുന്നത്. ആരാണ് ഈ കളി കളിക്കുന്നതെന്നും എന്തുകൊണ്ട് നമ്മൾ അതിന്റെ ഭാഗമാകരുത് എന്ന് നമ്മൾ മനസ്സിലാക്കണമെന്നും' ആയിരുന്നു പവൻ ഖേരയുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കളെ സന്ദർശനത്തിനെത്തുന്ന പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്ന പാരമ്പര്യം നരേന്ദ്ര മോദി സർക്കാർ ലംഘിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

അതേസമയം റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനായിയുള്ള രാഷ്ട്രപതിയുടെ വിരുന്നിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തലവനെന്ന നിലയിൽ നൽകിയ ബഹുമാനത്തിൻ്റെ പ്രതിഫലനമാണ് തനിക്കുള്ള ക്ഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ തീർച്ചയായും അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു. വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും ക്ഷണമില്ല. വിരുന്നിൽ ഇരുവർക്കും ക്ഷണം ലഭിക്കാത്തതിനെ കൂറിച്ച് തനിക്ക് അറിയില്ലയെന്നും തരൂർ വ്യക്തമാക്കി.

Content Highlight : Surprised by invitation sent and acceptance; Pawan Khera criticizes Tharoor

dot image
To advertise here,contact us
dot image