

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്.
46 റണ്‍സോടെ അലക്സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍. 72 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. മാര്‍നസ് ലാബുഷെയ്ന്‍ 65 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 61 റണ്‍സെടുത്തു. കാമറൂൺ ഗ്രീൻ(45 ), ട്രാവിസ് ഹെഡ്(33 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
നേരത്തെ ഇംഗണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 334 റൺസിൽ അവസാനിച്ചിരുന്നു. സാക്ക് ക്രൗളി 76 റൺസ് നേടി. ഹാരി ബ്രൂക്ക് 31 റൺസും വാലറ്റത് ജോഫ്രെ ആർച്ചർ 38 റൺസും നേടി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റെടുത്തു.
Content highlights: england vs australia second ashes test