ആഢംബര കാറുമായി അഭ്യാസപ്രകടനം; വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

വാഹനം ഉപയോഗിച്ച് റോഡില്‍ അഭ്യാസപ്രകടനം നടത്തിയത് പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പൊലീസ്

ആഢംബര കാറുമായി അഭ്യാസപ്രകടനം; വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
dot image

ദുബായിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് സായിദ് റോഡില്‍ വാടകയ്ക്ക് എടുത്ത ആഢംബര കാര്‍ ഉപയോഗിച്ച് അശ്രദ്ധമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന്റെ പേരിലാണ് നടപടി. അപകടകരമായ ഡ്രൈവിംഗിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ദുബായ് പൊലീസ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്.

വാഹനം ഉപയോഗിച്ച് റോഡില്‍ അഭ്യാസപ്രകടനം നടത്തിയത് പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി. അശ്രദ്ധമായ ഡ്രൈവിംഗിനോടും അഭ്യാസപ്രകടനങ്ങളോടും യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: Dubai Police arrest tourist for performing dangerous car stunt on Sheikh Zayed Road

dot image
To advertise here,contact us
dot image