ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുമ്പോഴും ടിക്കറ്റുകൾ വിൽക്കുന്നത് എങ്ങനെയാണ്?

ഇന്നാണ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുമ്പോഴും ടിക്കറ്റുകൾ വിൽക്കുന്നത് എങ്ങനെയാണ്?
dot image

ന്യൂഡൽഹി: ഇൻഡിഗോ വൻതോതിലുള്ള പ്രവർത്തന തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലും എങ്ങനെയാണ് ടിക്കറ്റുകൾ വിൽക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദിവസവും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നുണ്ടെങ്കിലും ഇപ്പോഴും ടിക്കറ്റുകൾ വിൽക്കുന്നത് എങ്ങനെയാണെന്നും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്ന റൂട്ടുകളിൽ പോലും നിരക്കുകൾ ഇത്ര ഉയർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഉപഭോക്താക്കൾ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്തിനുള്ള ഉത്തരം ലളിതമാണെന്നും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ടെങ്കിലും ഇൻഡിഗോയുടെ മുഴുവൻ സര്‍വീസുകള്‍ നിർത്തുകയോ 2,200-ലധികം ദൈനംദിന ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളും റദ്ദാക്കുകയോ ചെയ്തിട്ടില്ല.

ഇന്നാണ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര ഇൻഡിഗോ സർവീസുകളും ഉൾപ്പെടെ 1,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. എന്നാൽ കൊൽക്കത്ത-ഗുവാഹത്തി, ചെന്നൈ-കോയമ്പത്തൂർ തുടങ്ങിയ റൂട്ടുകളും മറ്റു മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളിലും സർവീസുകൾ പ്രവർത്തനക്ഷമമായിരുന്നു. കുറഞ്ഞ വിമാന സര്‍വീസുകൾക്കാണ് കാലതാമസമുണ്ടായത്.

ഇൻഡിഗോ പ്രതിസന്ധി ആരംഭിച്ചതിനുശേഷം വിവിധ വിമാന കമ്പനികളുടെ സര്‍വീസ് നിരക്ക് വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹി-മുംബൈ വൺ-വേ നിരക്കുകൾ 50,000 രൂപയായി ഉയർന്നു; റിട്ടേൺ നിരക്കുകൾ 60,000 രൂപയിലെത്തി. കണക്ഷനുകളെ ആശ്രയിച്ച് ഡൽഹി-ബെംഗളൂരു ടിക്കറ്റുകളുടെ വില ഒരു ലക്ഷം രൂപ വരെ വർദ്ധിച്ചു.സാധാരണയായി 7,000 രൂപയിൽ പരിമിതപ്പെടുത്തിയിരുന്ന ബെംഗളൂരു-മുംബൈ ടിക്കറ്റുകൾ 40,000 രൂപയിലും എത്തി. ഡൽഹി-ലണ്ടൻ ടിക്കറ്റുകൾ വിലകുറഞ്ഞതായി പലരും സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയൽ ക്രൂ റീ-സൈൻമെന്റ് അന്തിമമാകുന്നതുവരെയോ അല്ലെങ്കിൽ വിമാന റൊട്ടേഷൻ പരാജയപ്പെടുന്നതുവരെയോ ഒരു എയർലൈന് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നത് തുടരാം. അതിനുശേഷം മാത്രമേ ഇത് റദ്ദാക്കി എന്ന് പറയാൻ കഴിയു. ലോകമെമ്പാടുമുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളാണിത്.

വിമാനങ്ങൾക്ക് സർവീസുകൾ നടത്താൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും സീറ്റുകൾ വാഗ്ദാനം ചെയ്യുന്ന നിലയിലാണ് എയർലൈൻ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻഡിഗോ സ്വയം സർവീസുകൾ നിർത്തിവയ്ക്കുകയോ വ്യോമയാന അധികൃതർ പൂർണ്ണമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയോ ചെയ്താൽ മാത്രമേ എല്ലാ ടിക്കറ്റ് വിൽപ്പനയും നിർത്തലാക്കാൻ കഴിയു.

അതേസമയം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.നാളെ വിമാന പ്രതിസന്ധി നിലനിൽക്കുമെങ്കിലും ആയിരത്തിൽ താഴെ വിമാനങ്ങൾ മാത്രമേ റദ്ദാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 10 നും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും സിഇഒ പറഞ്ഞു. പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : How is IndiGo canceling flights and still distributing tickets?

dot image
To advertise here,contact us
dot image