കണ്ണിന് താഴെ ബ്ലാക്ക് ടേപ്പ് ഒട്ടിച്ച് ഗ്രൗണ്ടിലിറങ്ങി സ്മിത്ത്; കാരണമിത്!

വ്യത്യസ്തമായ ഈ എൻട്രി ആരാധകർ ആഘോഷിക്കുകയും ചെയ്തു.

കണ്ണിന് താഴെ ബ്ലാക്ക് ടേപ്പ് ഒട്ടിച്ച് ഗ്രൗണ്ടിലിറങ്ങി സ്മിത്ത്; കാരണമിത്!
dot image

ഇംഗ്ലണ്ടിനെതിരെ ആഷസിലെ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയത് കണ്ണിന് താഴെ മുഖത്ത് ബ്ലാക്ക് ടേപ്പ് ഒട്ടിച്ചായിരുന്നു. വ്യത്യസ്തമായ ഈ എൻട്രി ആരാധകർ ആഘോഷിക്കുകയും ചെയ്തു.

സ്മിത്ത് ബ്ലാക്ക് ടേപ്പ് ഒട്ടിച്ചുവരാനുള്ള കാരണം ഇതായിരുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ വെളിച്ചം കണ്ണിലടിക്കുന്നതുമൂലുമുള്ള പ്രശ്നം ഒഴിവാക്കാനായാണ് വെളിച്ചത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള കറുത്ത ടേപ്പുകള്‍ സ്മിത്ത് കണ്ണിന് താഴെ ഒട്ടിച്ചിരിക്കുന്നത്. ഐ ബ്ലാക്ക് എന്നാണ് ഇതറിയപ്പെടുന്നത്. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ശരിയായി കാണാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം മസാരത്തിൽ സ്മിത്ത് അർധ സെഞ്ച്വറി നേടിയിരുന്നു. 61 റൺസാണ് സ്മിത്ത് നേടിയത്. സ്മിത്തിനെ കൂടാതെ ജേക്ക് വെതറാള്‍ഡും 72 റൺസ് നേടി തിളങ്ങിയപ്പോൾ ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോൾ 44 റൺസ് ലീഡ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റൺസാണ് എടുത്തത്. 46 റണ്‍സോടെ അലക്സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍.

Content highlights:Why Steve Smith is wearing black tape under eyes

dot image
To advertise here,contact us
dot image