അങ്കണവാടി വിട്ടുവന്ന മൂന്ന് വയസുകാരനെ കാണാതായി; തിരച്ചിൽ; കണ്ടെത്തിയത് സെപ്റ്റിക് ടാങ്കിൽ

അങ്കണവാടിയിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ തിരഞ്ഞിറങ്ങുകയായിരുന്നു

അങ്കണവാടി വിട്ടുവന്ന മൂന്ന് വയസുകാരനെ കാണാതായി; തിരച്ചിൽ; കണ്ടെത്തിയത് സെപ്റ്റിക് ടാങ്കിൽ
dot image

കണ്ണൂർ: നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കതിരൂർ സ്വദേശി അൻഷിലിന്റെ മകൻ മർവാൻ ആണ് മരിച്ചത്.

അങ്കണവാടിയിൽ നിന്ന് വന്ന കുട്ടി വീട്ടിലെത്തിയ ശേഷം തൊട്ടടുത്ത കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. എന്നാൽ പിന്നീട് കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ തിരഞ്ഞിറങ്ങി. പിന്നാലെയാണ് പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ കുട്ടിയെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. തേപ്പ് കഴിഞ്ഞ ടാങ്കിൽ ചോർച്ച പരിശോധിക്കാനായി നിറയെ വെള്ളം നിറച്ചിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Content Highlights: 3 year old died falling at septic tank

dot image
To advertise here,contact us
dot image