10,000 ലീഡ്.. ജൂബിലി ഹില്‍സില്‍ കുതിച്ച് കോണ്‍ഗ്രസ്; സിറ്റിങ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി

ബിആര്‍എസിന്റെ മഗതി സുനിതാ ഗോപിനാഥ്, ബിജെപിയുടെ എല്‍ ദീപക് റെഡ്ഡി എന്നിവരാണ് എതിര്‍ചേരിയിലുള്ളത്

10,000 ലീഡ്.. ജൂബിലി ഹില്‍സില്‍ കുതിച്ച് കോണ്‍ഗ്രസ്; സിറ്റിങ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
dot image

ഹൈദരാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആദ്യ മൂന്ന് റൗണ്ട് വോട്ട് എണ്ണുമ്പോള്‍ ബിആര്‍എസ് സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി നവീന്‍ യാദവ് 10,000ലധികം വോട്ടിന് മുന്നിലാണ്.

ബിആര്‍എസിന്റെ മഗതി സുനിതാ ഗോപിനാഥ്, ബിജെപിയുടെ എല്‍ ദീപക് റെഡ്ഡി എന്നിവരാണ് എതിര്‍ചേരിയിലുള്ളത്. ആകെ 58 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്.

സിറ്റിംഗ് എംഎല്‍എയും ബിആര്‍എസ് നേതാവുമായ മഗതി ഗോപിനാഥിന്റെ മരണത്തെ തുടര്‍ന്നാണ് ജൂബിലി ഹില്‍സില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഗതി ഗോപിനാഥിന്റെ ഭാര്യയാണ് മഗന്തി സുനിത. ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം. ആദ്യഘട്ടത്തില്‍ 99 വോട്ടുകള്‍ നോട്ടയ്ക്ക് വീണിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് കോണ്‍ഗ്രസ് ബിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയത്.

Content Highlights: Jubilee Hills by-election Congress Candidate Leading

dot image
To advertise here,contact us
dot image