റഫീഖ് തച്ചംപൊയിൽ എൽഡിഎഫ് സ്വതന്ത്രന്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍

റഫീഖ് തച്ചംപൊയിൽ എൽഡിഎഫ് സ്വതന്ത്രന്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
dot image

താമരശ്ശേരി: ജീവകാരുണ്യപ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രദേശിക നേതാവുമായ റഫീഖ് തച്ചംപൊയില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി. തൊട്ടുപിന്നാലെ റഫീഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് റഫീഖ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം ഇത് നിരാകരിച്ചതോടെയാണ് കൂടുമാറിയുള്ള മത്സരം.

വര്‍ഷങ്ങളായി മുസ്ലിംലീഗ് മത്സരിക്കുന്ന തച്ചംപൊയില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് വെച്ചുമാറണമെന്നാണ് ആവശ്യം. എന്നാല്‍, തച്ചംപൊയില്‍ ഉള്‍പ്പെടെയുള്ള സിറ്റിങ് സീറ്റുകളില്‍ അതത് കക്ഷികള്‍തന്നെ മത്സരിച്ചാല്‍ മതിയെന്നായിരുന്നു യുഡിഎഫിലെ ധാരണ. തുടര്‍ന്ന്. റഫീഖ് സ്വതന്ത്രനായി മത്സരിക്കാന്‍ സന്നദ്ധതപ്രകടിപ്പിക്കുകയും എല്‍ഡിഎഫ് പിന്തുണയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അറിയിച്ചത്. തച്ചംപൊയില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് വികസനസമിതി കണ്‍വീനറുമായിരുന്നു റഫീഖ്.

അതേസമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനും വളരെ നേരത്തെ റഫീഖ് വീട് കയറിയുള്ള പ്രചാരണം ആരംഭിച്ചിരുന്നു. താമരശ്ശേരിയില്‍ ടാക്‌സി ഡ്രൈവറാണ് റഫീഖ്.

Content Highlights: Local Body election rafeeq thachampoyil ldf independent Candidate in thamarassery thachampoyil

dot image
To advertise here,contact us
dot image