

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
രഘുനാഥ്പൂരിൽ ആർജെഡി നേതാവ് ഒസാമ ഷഹാബ് മുന്നിൽ
ബിഹാറിൽ രാഘോപൂർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നിൽ.
വോട്ടെണ്ണൽ പുരോഗമിക്കവെ നൂറിലേറെ സീറ്റുകളിൽ മുന്നേറി എൻഡിഎ
കക്ഷിനില
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ചാകുന്നു. ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്.
കക്ഷിനില
ബിഹാറിൽ ആർജെഡിയുമായി തെറ്റിപ്പിരിഞ്ഞ് ജെജെപി രൂപീകരിച്ച തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ മുന്നിൽ
ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ മംഗൾ പാണ്ഡെ ശിവാൻ മണ്ഡലത്തിൽ പിന്നിൽ

പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്.
കക്ഷിനില
എൻഡിഎ
മഹാഖഡ്ബന്ധൻ
ബിഹാറിൽ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി. ആർജെഡി രണ്ടാമത്. കോൺഗ്രസ് ചിത്രത്തിലില്ല
എൻഡിഎ
മഹാഖഡ്ബന്ധൻ
റിപ്പോർട്ടർ ലൈവിൽ ബിഹാർ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം
പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൻ്റെ സൂചന.
കക്ഷിനില
എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെഡിയു നേതാവ് നിതീഷ് കുമാർ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ല. 2030വരെ എംഎൽസിയായി തുടരാൻ നിതീഷിന് കഴിയുന്ന സാഹചര്യത്തിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്താൻ നിതീഷിന് തടസ്സമല്ല.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. 243 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്.
ബിജെപി, ജെഡിയു, ചിരാഗ് പാസ്വാന്റെ എൽജെപി എന്നിവ ഉൾപ്പെടുന്ന ഭരണ മുന്നണിയായ എൻഡിഎയും ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ മഹാഖഡ്ബന്ധനും തമ്മിലുള്ള മത്സരമാണ് ബിഹാറിൽ നടക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി, പുറത്താക്കപ്പെട്ട ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ജനശക്തി ജനതാദൾ. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ മത്സരരംഗത്തുള്ള കക്ഷികൾ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലായി 2,616 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ടത്തിൽ 121 സീറ്റുകളിലേക്ക് 1,302 പേർ മത്സരിച്ചപ്പോൾ ബാക്കിയുള്ള സ്ഥാനാർത്ഥികൾ നവംബർ 11 ന് അവസാന ഘട്ടത്തിൽ 122 സീറ്റുകളിലേക്കാണ് മത്സരിച്ചത്.
ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടിയോ ഒരു സീറ്റിലും റീപോളിംഗ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.