

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കര്‍, ഡി വി റിസേര്‍ച്ച്, ജെവിസി, മാട്രിസ്, പി മാര്‍ക്, പീപ്പിള്‍ ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ അടക്കം പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എന്‍ഡിഎ സഖ്യത്തിന് 130 ല്‍ കുറയാത്ത സീറ്റ നിലയാണ് പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷമാകട്ടെ 122. ഇന്‍ഡ്യാ സഖ്യത്തിന് നൂറില്‍ കൂടുതല്‍ സീറ്റ് പ്രവചിക്കുന്നത് നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ്. 243 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടിക്ക് യാതൊരു ചലനവും ഉണ്ടാക്കാനായില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 145 മുതല്‍ 160 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം 73 മുതല്‍ 91 സീറ്റുകളില്‍ വരെയും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി സഖ്യം മൂന്ന് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരെയുമാണ് ദൈനിക് ഭാസ്‌കര്‍ പ്രവചനം.
ബിഹാറിൽ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ 64.14 ശതമാനമായിരുന്നു പോളിംഗ്.
ദൈനിക് ഭാസ്‌കര്‍
മാട്രിസ്
ചാണക്യ സ്ട്രാറ്റജീസ്
ജെവിസി
പി-മാര്‍ക്
പീപ്പീള്‍സ് ഇന്‍സൈറ്റ്
പീപ്പീള്‍സ് പള്‍സ്
എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്
Content Highlights: Exit Polls Predict NDA Sweep In Bihar