

ഭോപ്പാല്‍: മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. മലയാളി വൈദികന്‍ ഗോഡ്‌വിനാണ് ജാമ്യം ലഭിച്ചത്.
മതപരിവര്‍ത്തനം ആരോപിച്ചാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് സ്വദേശിയായ വൈദികനെ രത്‌ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേക്ക് പരിഗണിക്കുന്നതിന് വേണ്ടി മാറ്റിയിരിക്കുകയായിരുന്നു.
25 വര്‍ഷമായി മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വൈദികനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗോഡ്‌വിന്‍. അറസ്റ്റിനെതിരെ സിഎസ്‌ഐ സഭ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.