കുടുംബത്തില്‍ ഹൃദ്രോഗമുള്ളവരുടെ ചരിത്രമുണ്ടോ? ചിലതൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളും അപകടത്തിലായേക്കാം

ഹൃദ്രോഗവും പാരമ്പര്യവും തമ്മില്‍ എത്രത്തോളം ബന്ധമുണ്ട്? കുടുബത്തില്‍ ഹൃദ്രോഗ ചരിത്രമുണ്ടെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

കുടുംബത്തില്‍ ഹൃദ്രോഗമുള്ളവരുടെ ചരിത്രമുണ്ടോ? ചിലതൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളും അപകടത്തിലായേക്കാം
dot image

ഹൃദ്രോഗം പ്രായഭേദമെന്യേ പലരെയും കീഴ്‌പ്പെടുത്തുകയാണ്. ലോകാരോഗ്യ സംഘടനയുടെ 2024ലെ ആഗോള ഹൃദ്രോഗ മരണനിരക്കിന്റെ കണക്കെടുക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മരണങ്ങള്‍ക്ക് പ്രധാന കാരണം ഹൃദ്രോഗമാണ്. ഒരു വര്‍ഷം 18.6 ലക്ഷത്തിലധികം മരണങ്ങള്‍ ഇതുമൂലം സംഭവിക്കുന്നുണ്ട്. ഭക്ഷണക്രമം, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. അതോടൊപ്പംതന്നെയാണ് പാരമ്പര്യവും. ഉയരം, കണ്ണുകളുടെ നിറം, വൈകല്യങ്ങള്‍ ഒക്കെ തലമുറകളായി ലഭിക്കാറുണ്ട്. എന്നാല്‍ ഹൃദ്രോഗം പാരമ്പര്യവുമായി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് ? അതില്‍നിന്നുണ്ടാകുന്ന അപകടാവസ്ഥകള്‍ എന്തൊക്കെയാണ്? കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗം ഉണ്ടെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ മറ്റുള്ളവര്‍ സ്വീകരിക്കേണ്ടതുണ്ട്?

ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ പാരമ്പര്യ രൂപമാണ് ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങള്‍, കാര്‍ഡിയോ മയോപ്പതി എന്നിവ. ഫ്രാമിംഗ്ഹാമില്‍ നടത്തിയ ഒരു ഹൃദയസംബന്ധമായ പഠനത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. അടുത്ത രക്തബന്ധം ഉള്ളവര്‍, ഹൃദ്രോഗം നേരത്തെ ഉണ്ടായവര്‍ (പുരുഷന്മാര്‍ക്ക് 55 വയസിന് മുന്‍പ്, സ്ത്രീകള്‍ക്ക് 65 വയസിന് മുന്‍പ്) ഇവര്‍ക്കൊക്കെ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്.

കൊളസ്‌ട്രോളിൻ്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന APOE<, APOAI, APOE ജീനുകള്‍, ഹൃദയപേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിടിഎന്‍, ട്രോപോണിന്‍ ജീനുകള്‍, ഹൃദയതാളത്തെ സ്വാധീനിക്കുകയും പാരമ്പര്യമായി ലഭിക്കുന്ന Arrhythmsisന് കാരണമാകുകയും ചെയ്യുന്ന KCNQ1, KCHNH2 എന്നീ ജീനുകള്‍ ഇവയൊക്കെ ഹൃദയത്തിന്റെ പ്രവര്‍ത്തനവുമായും ഹൃദയ സ്തംഭനവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

പാരമ്പര്യഘടകങ്ങള്‍ തിരിച്ചറിയുന്നത് എങ്ങനെ

ജനിതകമായ വ്യത്യാസങ്ങള്‍ ഹൃദ്രോഗത്തിന് കാരണമാണെങ്കിലും അതോടൊപ്പം ജീവിതശൈലികൂടി ചേരുമ്പോള്‍ രോഗമുണ്ടാകാനുള്ള സാധ്യത ഇരട്ടിയാകുന്നു. കുടുംബത്തിലെ പല അംഗങ്ങള്‍ക്കും ചെറുപ്പത്തില്‍ത്തന്നെ ഹൃദയാഘാതം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന ജീന്‍മാറ്റങ്ങള്‍ നിങ്ങളിലും ഉണ്ടെന്ന് മനസിലാക്കാം.

പാരമ്പര്യമായ ഹൈപ്പര്‍ കൊളസ്‌ട്രോമിയ (FH)

ചെറുപ്പം മുതല്‍ ഉയര്‍ന്ന എല്‍ഡിഎല്‍ (LDL) കൊളസ്‌ട്രോള്‍ ഉണ്ടാകുന്ന അവസ്ഥ. 60 വയസിന് മുകളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ ഏകദേശം അഞ്ച് ശതമാനം പാരമ്പര്യമായ ഹൈപ്പര്‍ കൊളസ്‌ട്രോമിയ മൂലമാണ് ഉണ്ടാകുന്നതെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിൻ്റെ പഠനത്തിലുള്ളത്.

കാര്‍ഡിയോ മയോപ്പതി

ഹൃദയ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ജനിതക മ്യൂട്ടേഷനുകളാണ് ഇവ. യുവാക്കളില്‍ 20 ശതമാനമുള്ള ഹൃദയാഘാത മരണങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോങ് ക്യൂടി സിന്‍ഡ്രോം

ഹൃദയതാളത്തെ ബാധിക്കുന്ന ഒരു പാരമ്പര്യ അവസ്ഥയാണ് ലോങ് ക്യുടി സിന്‍ഡ്രോം. ബോധക്ഷയം അല്ലെങ്കില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന കാരണമാണിത്.

ജനിതക പരിശോധന നടത്തേണ്ടവര്‍ ആരൊക്കയാണ്

  • മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലുമോ സഹോദരങ്ങള്‍ക്കോ , പുരുഷനാണെങ്കില്‍ 55 വയസിന് മുന്‍പും സ്ത്രീയാണെങ്കില്‍ 65 വയസിന് മുന്‍പും ഹൃദ്രോഗം ബാധിച്ചിട്ടുണ്ട് എങ്കില്‍.
  • ആരോഗ്യം നോക്കുന്ന ഒരാളായിട്ടും 40 വയസിന് മുന്‍പ് നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍
  • ബോധക്ഷയം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകുന്നുണ്ടെങ്കില്‍

പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഇടയ്ക്ക് ആരോഗ്യ പരിശോധനകള്‍ നടത്തുക. ഇക്കാര്യങ്ങളൊക്കെ കൃത്യമായി പിന്തുടരുകയാണെങ്കില്‍ ഹൃദയാരോഗ്യത്തിൻ്റെയും ഹൃദയാഘാതത്തിൻ്റെയും പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

Content Highlights: How much is there a connection between heart disease and heredity? What things should be considered if there is a family history of heart disease?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image