അശ്ലീല വീഡിയോകൾ നിരോധിക്കാൻ പൊതുതാൽപര്യ ഹർജി; നേപ്പാളിലെ ജെൻ സി പ്രതിഷേധം പരാമർശിച്ച് സുപ്രീം കോടതി

26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

അശ്ലീല വീഡിയോകൾ നിരോധിക്കാൻ പൊതുതാൽപര്യ ഹർജി; നേപ്പാളിലെ ജെൻ സി പ്രതിഷേധം പരാമർശിച്ച് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: രാജ്യത്ത് അശ്ലീല വീഡിയോകള്‍ നിരോധിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന പരാമര്‍ശം. നേപ്പാളിലെ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെന്‍സി പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയ നിരോധിച്ച നേപ്പാളിലേക്ക് നോക്കൂ, എന്തായിരുന്നു അതിന്റെ പരിണിത ഫലങ്ങള്‍? എല്ലാവരും കണ്ടതാണല്ലോയെന്ന് ബി ആര്‍ ഗവായ് ചോദിച്ചു.

സെപ്തംബറിലായിരുന്നു നേപ്പാളിനെ പിടിച്ച് കുലുക്കിക്കൊണ്ട് സര്‍ക്കാരിനെതിരെ വലിയ യുവജന പ്രക്ഷോഭമുണ്ടായത്. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

നേപ്പാളില്‍ നടന്ന ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജിക്ക് സുപ്രീം കോടതി മറുപടി നല്‍കിയത്. ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ എങ്ങനെയാണ് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കുന്നത് എന്നതിന് ഉദാഹരണമാണ് നേപ്പാളിലുണ്ടായ അനുഭവം, പൊതുസ്ഥലങ്ങളില്‍ അശ്ലീല ഉള്ളടക്കം നിരോധിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീല ഉള്ളടക്കം കാണുന്നത് തടയാനും ദേശീയ തലത്തില്‍ നയരൂപീകരണം ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.

Content Highlight; Supreme Court references Gen Z protests during hearing on plea to ban pornography

dot image
To advertise here,contact us
dot image