മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും

മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
dot image

ന്യൂഡല്‍ഹി: 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ എഐ പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സാങ്കേതിക വിദ്യയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമക്കുന്നത്.

എഐ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതില്‍ കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് അടിസ്ഥാന തലത്തില്‍ തന്നെ ഇതൊരു പാഠ്യ വിഷയമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിബിഎസ്ഇ, എന്‍സിഇആര്‍ടി, കെവിഎസ്, എന്‍വിഎസ് എന്നിവയുമായി കൂടിയാലോചന നടത്തി. എഐ, കമ്പ്യൂട്ടേഷണല്‍ തിങ്കിംഗ് (സിടി) പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) പ്രൊഫസര്‍ കാര്‍ത്തിക് രാമന്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

2020-ലെ ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി), 2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫിഎസ്ഇ) എന്നിവയുമായി യോജിപ്പിച്ചായിരിക്കും പാഠ്യപദ്ധതി. 2025 ഡിസംബറോടെ റിസോഴ്സ് മെറ്റീരിയലുകള്‍, ഹാന്‍ഡ്ബുക്കുകള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ തയ്യാറാകും. അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും.

Content Highlights: AI to be part of school curriculum from Class 3

dot image
To advertise here,contact us
dot image