മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു; യാത്രികയ്ക്ക് ദാരുണാന്ത്യം

പൂനെയില്‍ നിന്ന് മാന്‍ഗാവനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്‌നേഹല്‍ ഗുജറാത്തി(43)യാണ് മരിച്ചത്

മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു; യാത്രികയ്ക്ക് ദാരുണാന്ത്യം
dot image

മുംബൈ: മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഉരുണ്ടു വീണ് യാത്രികയ്ക്ക് ദാരുണാന്ത്യം. പൂനെയില്‍ നിന്ന് മാന്‍ഗാവനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്‌നേഹല്‍ ഗുജറാത്തി(43)യാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മലയോര പാതയിലുള്ള താംഹിനി ഘട്ടില്‍ വച്ചായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തകര്‍ത്താണ് പാറ സ്‌നേഹലിന്റെ തലയിലേക്ക് വീണത്. അപകടത്തില്‍ സ്‌നേഹല്‍ തല്‍ക്ഷണം മരിച്ചു.

സംഭവം മലയോര മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ജല്‍നയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ആഢംബര ബസ് സമൃദ്ധി ഹൈവേയില്‍ വച്ച് കത്തി നശിച്ചിരുന്നു. ഡ്രൈവര്‍ തക്ക സമയത്ത് യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കിതിനാല്‍ വന്‍ അപകടം ഒഴിവായി. ഒക്ടോബര്‍ 18-ന് മറ്റൊരു അപകടമുണ്ടായി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ അമിത വേഗതയിലായിരുന്ന ഒരു മിനി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: rock fell from a mountain onto car in Maharashtra,passenger died

dot image
To advertise here,contact us
dot image