

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24-ന് സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി ചുമതലയേല്‍ക്കും. നവംബര്‍ 23-ന് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കഴിഞ്ഞ ദിവസം തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തിരുന്നു. 2027 ഫെബ്രുവരി ഒമ്പത് വരെ ആണ് ചീഫ് ജസ്റ്റിസായി സൂര്യകാന്തിന്റെ സേവനകാലാവധി.
ഹരിയാനയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയാണ് ഹിസാര്‍ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്. ഹിസാറിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായി തന്റെ വക്കീല്‍ ജീവിതം ആരംഭിച്ച സൂര്യകാന്ത് 38-ാം വയസ്സില്‍ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു. 2019 മെയ് 24-നാണ് അദ്ദേഹത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
Content Highlights: President appoints Justice Suryakant as the country's 53rd Supreme Court chief Justice