

ചണ്ഡീഗഡ് :ഹരിയാനയില്‍ കടയിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ ഫരീദാബാദിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. കടയിലേക്ക് പോയ അനുജത്തിയെ നേരം വൈകിയിട്ടും കാണാതായതോടെ സഹോദരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെല്ലാം തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് പുലര്‍ച്ചെ നാലരയോടെ മുറിവേറ്റ് അവശയായ നിലയില്‍ വീടിന് സമീപത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റിക്കൊണ്ട് പോയെന്നും. അബോധാവസ്ഥയിലാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് പുലര്‍ച്ചയോടെ വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം രക്ഷപെട്ടെന്നുമാണ് പരാതി പറയുന്നത്.
കുടുംബത്തിന്‍റെ പരാതിയില്‍ അജ്ഞാതരായ യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴി നല്‍കാനുള്ള മാനസികാവസ്ഥയില്‍ അല്ല പെണ്‍കുട്ടിയെന്നും മതിയായ കൗണ്‍സിലിങ് അടക്കമുള്ള സൗകര്യങ്ങളൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച പൊലീസ് പരിശോധന നടത്തുകയാണ്. സെക്ടര്‍ 18 മാര്‍ക്കറ്റിലേക്കാണ് സംഭവ ദിവസം പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റക്കാരെ വൈകാതെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.
Content Highlight : A girl who went to a shop in Haryana was kidnapped and raped in a car