ഇൻസ്റ്റഗ്രാം ഫീഡിൽ ഇനി അതും ഇതും വരില്ല, കൺട്രോൾ യൂസറുടെ കയ്യിൽ; പുതിയ ഫീച്ചർ വരുന്നു

ഇൻസ്റ്റഗ്രാം തലവൻ ആദം മോസേറിയാണ് യൂസറിന് തന്നെ ഫീഡ് കൺട്രോൾ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്

ഇൻസ്റ്റഗ്രാം ഫീഡിൽ ഇനി അതും ഇതും വരില്ല, കൺട്രോൾ യൂസറുടെ കയ്യിൽ; പുതിയ ഫീച്ചർ വരുന്നു
dot image

ഇൻസ്റ്റഗ്രാമിൽ പരസ്പര ബന്ധമില്ലാത്ത റീലുകൾ ഫീഡിൽ ഒന്നിന് പുറകെ ഒന്നായി വരുന്നത് കാണുമ്പോൾ 'ഇത് എന്താ ഇങ്ങനെ' എന്ന് തോന്നാറില്ലേ. ഡാൻസ് ഹസ്‌കിയ്ക്ക് പിന്നാലെ ബാഴ്‌സണലോണ ക്ലബിന്റെ മാച്ച്, അത് കഴിഞ്ഞ് പലസ്തീനിൽ നിന്നുള്ള വീഡിയോ, ഇടയ്ക്ക് പുതിയ ടെക്‌നോളജിയെ കുറിച്ചുള്ള വാർത്ത… ഇങ്ങനെയാണ് നമ്മുടെ പലരുടെയും ഇൻസ്റ്റാ ഫീഡ്. ഇതിൽ പലതും യൂസറിന് താൽപര്യമുള്ള വിഷയം പോലും ആകാറില്ല.

എന്നാൽ ഇനി ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ഫീഡിൽ ഉണ്ടാകില്ലെന്ന് പറയുകയാണ് ഇൻസ്റ്റഗ്രാം തലവനായ ആദം മോസേറി. ഇൻസ്റ്റഗ്രാം ഫീഡിൽ എന്ത് വരുന്നു എന്നത് യൂസറിന് നിശ്ചയിക്കാൻ കഴിയുന്ന പുതിയ ഫീച്ചറാണ് അദ്ദേഹം അനൗൺസ് ചെയ്തിരിക്കുന്നത്. ടെസ്റ്റിംഗ് സ്റ്റേജിലുള്ള ഫീച്ചറിന്റെ സ്‌ക്രീൻ ഷോട്ട് ആദം മൊസേറി ത്രെഡ്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

യൂസർക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഇഷ്ടമില്ലാത്തവ ഒഴിവാക്കാനും ഈ ഫീച്ചറിൽ അവസരം ഉണ്ടായിരിക്കും. റീൽസിലാണ് ആദ്യം ഇവ കൊണ്ടുവരിക, പിന്നീട് മറ്റ് എല്ലായിടത്തേക്കും വ്യാപിപ്പിക്കുമെന്നും ആദം അറിയിച്ചു. നിലവിൽ ഇവ തിരഞ്ഞെടുത്ത ചില അക്കൗണ്ടുകളിൽ പരീക്ഷിച്ച് വരികയാണെന്നും വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Screenshot of Adam Mosseri
ആദം മൊസേറി ത്രെഡ്സില്‍ പങ്കുവെച്ച പോസ്റ്റ്

ആപ്പുകളുടെ അൽഗോരിതത്തിനും ഓട്ടോമേറ്റഡ് സജഷനും അനുസരിച്ച് മാത്രം യൂസറുടെ കാഴ്ചാനുഭവം നിശ്ചയിക്കപ്പെടാതിരിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം അൽഗോരിതവും യൂസർമാരും തമ്മിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനുള്ള നയത്തിന്റെ ഭാഗമാണ് ഈ ഫീച്ചർ.

വാച്ച് ഹിസ്റ്ററി എന്ന മറ്റൊരു പുതിയ ഫീച്ചറും അടുത്തിടെ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിലെ ഏറ്റവും പുതിയത് (newest to oldest), തീയതി, ഓതർ നെയിം എന്ന ഫിൽറ്ററുകൾ ഉപയോഗിച്ച് നാം മുൻപ് കണ്ട റീലുകൾ അനായാസം കണ്ടുപിടിച്ചെടുക്കാൻ സാധിക്കും. ആൻഡ്രോയിഡിലും ഐഒഎസിലും വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിയെങ്കിലും ഇൻസ്റ്റഗ്രാമിന്റെ വെബ് പതിപ്പിലേക്ക് ഈ ഫീച്ചർ എത്തുന്നതേയുളളൂ.

Content Highlights: Instagram new feature giving user freedom to control the feed

dot image
To advertise here,contact us
dot image