

2025 ലെ വേര്‍ഡ് ഓഫ് ദി ഇയറായി മാറി '67'. സിക്‌സ്റ്റി സെവനെന്നാണ് നിങ്ങള്‍ ഇതിനെ വായിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതിനെ 'സിക്‌സ് സെവന്‍' എന്നാണ് ജെന്‍സികള്‍ വിളിക്കുന്നത്. ജെന്‍ ആല്‍ഫയ്ക്കിടയിലാണ് ഈ വാക്ക് ട്രെന്‍ഡിങ്ങായത്. ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്‌കൂളുകളിലും എല്ലാം ഈ 67 ട്രെന്‍ഡിംഗാണ്. ഇപ്പോഴിതാ വേര്‍ഡ് ഓഫ് ദി ഇയറും ആയിരിക്കുകയാണ് ഈ വാക്ക്. dictionary.com ആണ് 67 എന്ന വാക്കിന് ഈ പദവി നല്‍കിയിരിക്കുന്നത്.

2025 ലെ വാക്കായി 67 നെ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഒരേ സമയം പ്രചാരത്തിലുള്ള വാക്കുകളെയാണ് വേര്‍ഡ് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കുന്നത്. 67 എന്ന വാക്ക് 2025 വേനല്‍ക്കാലത്താണ് ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നീട് ഈ വാക്കിന്റെ ഉപയോഗം കുത്തനെ ഉയര്‍ന്നു. സ്‌ക്രില്ലയെന്ന റാപ്പറുടെ ഡൂട്ട് ഡൂട്ട് എന്ന ഗാനത്തിലാണ് ആദ്യമായി 67 പരിചയപ്പെടുത്തുന്നത് പിന്നീട് ഇതിന്റെ ഉപയോഗം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചു.
ഒരു സമയത്ത് അധ്യാപകര്‍ കുട്ടികള്‍ 67 എന്ന് പറയുന്നത് എങ്ങനെ നിര്‍ത്തിക്കാം എന്ന പേരില്‍ വരെ വീഡിയോകളും നിര്‍ദേശങ്ങളും മാതാപിതാക്കള്‍ക്ക് നല്‍കിയതായും പറയുന്നു.ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇംഗ്ലീഷ് വാക്കുകളായ so,so… may be this may be that എന്നീ അര്‍ത്ഥങ്ങളാണ് 67നിലൂടെ അര്‍ഥമാക്കുന്നത് എന്നുപറയുന്നു.
Content Highlights- 67 has become the word of 2025; know meaning of this code language of the genies?