

വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
🚨 Toss 🚨#TeamIndia have been asked to bowl first.
— BCCI Women (@BCCIWomen) October 30, 2025
Updates ▶️ https://t.co/ou9H5gNDPT#WomenInBlue | #CWC25 | #INDvAUS pic.twitter.com/QTzTo1COah
ഇന്ത്യന്‍ സ്ക്വാഡിലേക്ക് സൂപ്പർ താരം ഷഫാലി വർമ തിരിച്ചെത്തിയിരിക്കുകയാണ്. പരിക്കേറ്റ പ്രതിക റാവലിന് പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ: സ്മൃതി മന്ദാന, ഷഫാലി വർമ, അമൻജോത് കൗർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, രാധാ യാദവ്, ക്രാന്തി ഗൗഡ്, എൻ ശ്രീ ചരണി, രേണുക സിംഗ്.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: അലിസ്സ ഹീലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലീ ഗാർഡ്‌നർ, തഹ്ലിയ മഗ്രാത്ത്, സോഫി മോളിനക്സ്, കിം ഗാർത്ത്, അലാന കിംഗ്, മേഗൻ ഷട്ട്.
Content Highlights: ICC Women’s Cricket World Cup 2025; Australia-W wins toss, opts to bat vs India-W; Shafali returns