സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണ ശ്രമം: രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാർ അസോസിയേഷൻ

ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണ ശ്രമം: രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാർ അസോസിയേഷൻ
dot image

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം അസോസിയേഷന്‍ റദ്ദാക്കി. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം.

ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ ആയതിനാല്‍ കേസ് ഡല്‍ഹി പൊലീസിസ് കൈമാറും.

ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി ജാതി അധിക്ഷേപം നടത്തിയതില്‍ പഞ്ചാബ് പൊലീസും കേസെടുത്തു. വിവിധ ജില്ലകളിലായി ലഭിച്ച പരാതികളില്‍ 100ലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ക്രമസമാധാന ഭീഷണി സൃഷ്ടിക്കുന്നതിനും ദളിതര്‍ക്കെതിരായ അക്രമം തടയുന്ന നിയമവും അനുസരിച്ചാണ് കേസെടുത്തത്.

തിങ്കളാഴ്ചയാണ് സുപ്രീംകോടതി നടപടികള്‍ക്കിടെ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ വലിച്ചെറിഞ്ഞത്. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.

Content Highlights: Attempted attack on Supreme Court Chief Justice: Bar Association expels Rakesh Kishor

dot image
To advertise here,contact us
dot image