സിപിഐഎംഎല്‍ ലിബറേഷന് 27, സിപിഐക്ക് ആറ്, സിപിഐഎമ്മിന് നാല്; ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സീറ്റ് വിഭജനത്തില്‍ ധാരണ

2020ലെ മികച്ച സ്‌ട്രൈക്ക് റേറ്റ് മുന്‍നിര്‍ത്തിയാണ് സിപിഐഎംഎല്‍ ലിബറേഷന്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്.

സിപിഐഎംഎല്‍ ലിബറേഷന് 27, സിപിഐക്ക് ആറ്, സിപിഐഎമ്മിന് നാല്; ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സീറ്റ് വിഭജനത്തില്‍ ധാരണ
dot image

പാട്‌ന: ബിഹാര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇത്തവണ മത്സരിക്കുക കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റുകളില്‍. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളെ പോലെയുള്ള പുതിയ ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നതിന് വേണ്ടി ഇരുപാര്‍ട്ടികളും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞത് 12 സീറ്റുകള്‍ ഇരുപാര്‍ട്ടികളും വിട്ടുകൊടുക്കും.

ആര്‍ജെഡി 130 സീറ്റുകളിലാണ് മത്സരിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പാര്‍ട്ടി സ്വയമേവ തന്നെ 130 സീറ്റുകളില്‍ മത്സരിച്ചാല്‍ മതിയെന്ന് നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ നിന്ന് 14 സീറ്റുകള്‍ കുറച്ചാണ് ഇത്തവണ ആര്‍ജെഡി മത്സരിക്കുന്നത്.

കോണ്‍ഗ്രസ് 58 സീറ്റുകളിലാണ് മത്സരിക്കുക. കഴിഞ്ഞ തവണ 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. സിപിഐഎംഎല്‍ ലിബറേഷന് 27 സീറ്റുകള്‍ നല്‍കും. കഴിഞ്ഞ തവണ മത്സരിച്ച 19 സീറ്റുകളില്‍ നിന്ന് എട്ടു സീറ്റുകളാണ് ഇത്തവണ അധികം നല്‍കുക.

അതേ സമയം സിപി ഐക്കും സിപിഐഎമ്മിനും അധികം സീറ്റുകള്‍ നല്‍കില്ല. സിപിഐ കഴിഞ്ഞ തവണ മത്സരിച്ച ആറ് സീറ്റുകളിലും സിപിഐഎം നാല് സീറ്റുകളിലും തന്നെയാണ് ഇത്തവണയും മത്സരിക്കുക. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് 14 സീറ്റുകളാണ് സഖ്യം അനുവദിക്കുകയെന്നാണ് വിവരം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കും പശുപതി നാഥ് പരസ് നേതൃത്വം നല്‍കുന്ന എല്‍ജെപിക്ക് രണ്ട് സീറ്റുകളും നല്‍കും.

സിപിഐഎംഎല്‍ ലിബറേഷന്‍ 40 സീറ്റുകളാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. 2020ലെ മികച്ച സ്‌ട്രൈക്ക് റേറ്റ് മുന്‍നിര്‍ത്തിയാണ് അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസാവട്ടെ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിലല്ല ജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളില്‍ മത്സരിക്കലാണ് പ്രധാനമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് 70ല്‍ നിന്ന് 58 എന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

Content Highlights: cpiml liberation won 12 of the 19 seats it contested in 2020, could get eight more at bihar

dot image
To advertise here,contact us
dot image