
ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യ-പാകിസ്താൻ ഫൈനലിന് കളമൊരുങ്ങുകയാണ്. ഒരുപാട് വിവാദങ്ങൾ ഉടലെടുത്ത ടൂർണമെന്റിലെ കലാശപ്പോരിൽ ചിരവൈരികളായ ഇരുവരും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരമാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചാണ് പാകിസ്താൻ ഫൈനൽ പ്രവേശനം നടത്തിയത്.
ഫൈനലിലെത്തിയ പാകിസ്താൻ ടീമിന്റെ മുന്നിൽ വികാരാധീനരായി ആരാധകർ എത്തിയിരുന്നു. ഫൈനലിൽ ഇന്ത്യയെ തകർക്കണമെന്നാണ് ഇവരുടെ അപേക്ഷ. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കണം എന്ന് പാകിസ്താനോട് അഭ്യർഥിക്കുന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പാക് പേസർ ഹാരിസ് റൗഫിനോടാണ് ആരാധകന്റെ അഭ്യർഥന. മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ആരാധകൻ വികാരാധീനനായി ഇന്ത്യയെ വെറുതെ വിടരുതെന്ന് പറയുകയായിരുന്നു. ഇതിന് ചിരിച്ചുകൊണ്ട് ഫ്‌ളൈയിങ് കിസ് നൽകിയാണ് ഹാരിസ് റൗഫ് മറുപടി നല്‍കിയത്.
A fan's clear message to Haris Rauf for India vs Pakistan final match of the Asia Cup. 🇵🇰🇮🇳 pic.twitter.com/L24Dp1xsql
— Ahtasham Riaz (@ahtashamriaz22) September 25, 2025
ബംഗ്ലാദേശിനെതിരെ മികച്ച വിജയമാണ് പാകിസ്താൻ നേടിയത്. 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത് ആദ്യ പത്ത് ഓവറിൽ ബംഗ്ലാദേശ് ബൗളർമാരുടെ മികച്ച പ്രകടനമാണ് പാകിസ്താനെ ചെറിയ സ്‌കോറിൽ തളക്കാൻ സഹായിച്ചത്.
Content Highlights- Pakistan Fan Requests to Haris Rauf to beat India in Asiacup Finals