
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ആറ് തൊഴിലാളികള്‍ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റായ്പൂരില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
റായ്പൂരിന്റെ പ്രാന്തപ്രദേശമായ സില്‍ത്താര മേഖലയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നതെന്ന് റായ്പൂര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ലാല്‍ ഉമേദ് സിങ് വ്യക്തമാക്കി. കെട്ടിടത്തിന്റെ മേല്‍ക്കൂര വീണതറിഞ്ഞ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ അങ്ങോട്ട് അയയ്ക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി ലാല്‍ ഉമേദ് പറഞ്ഞു. അപകടത്തില്‍ നിലവില്‍ ആറ് പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlight; Chhattisgarh steel plant roof collapse kills 6, injures 6