വീണ്ടും അഭിഷേക്, ഹാട്രിക് ഫിഫ്റ്റി; സഞ്ജുവിനെ പുറത്താക്കി ശനക

മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു

വീണ്ടും അഭിഷേക്, ഹാട്രിക് ഫിഫ്റ്റി; സഞ്ജുവിനെ പുറത്താക്കി ശനക
dot image

ഏഷ്യാ കപ്പിൽ തുടരെ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ അവസാന പോരാട്ടത്തിലാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയടിച്ചെടുത്തത്. 22 പന്തിൽ 51 റൺസെടുത്താണ് അഭിഷേക് ഹാട്രിക് അർധ സെഞ്ച്വറി നേടിയത്.

31 പന്തിൽ 61 റൺസെടുത്ത അഭിഷേകിനെ ചരിത് അസലങ്ക കമിന്ദു മെൻഡിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ട് സിക്സും എട്ട് ബൗണ്ടറികളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Content Highlights: Asia Cup 2025 Super 4: India vs Sri Lanka, Abhishek Got Fifty, Shanaka removes Samson

dot image
To advertise here,contact us
dot image