
കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റൂറല്‍ ഹെഡ്ക്വാട്ടേഴ്‌സിലെ സീനിയര്‍ സിപിഒ ജിജിന്‍, സിപിഒ ഷിനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂര്‍കോണം സ്വദേശി എ ബാബു ചാടിപ്പോയത്. ഇതിന് ശേഷം കണ്ണൂര്‍ എളമ്പേറ്റില്‍ നിന്ന് ഇയാള്‍ പിടിയിലാവുകയും ചെയ്തിരുന്നു.
സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു. പയ്യന്നൂരില്‍ നിന്ന് മോഷണക്കേസില്‍ പിടികൂടിയ ബാബുവിനെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്. ഭരണങ്ങാനം, പുതുക്കുളം ഉള്‍പ്പെടെ തെക്കന്‍ജില്ലകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നിരവധി മോഷണം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
Content Highlight; Notorious thief theevetti babu escapes from custody to Babu; Two police officers suspended