ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി

രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഏഴിനേക്ക് മാറ്റി.

Umar Khalid
ഉമർ ഖാലിദ്

ഉമര്‍ ഖാലിദിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍, ഗുല്‍ഫിഷ് ഫാത്തിമയ്ക്ക് വേണ്ടി എ എം സിങ്‌വി, ഷര്‍ജീല്‍ ഇമാമിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേവ്, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ തുടങ്ങിയവരാണ് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാത്തതില്‍ ക്ഷമ ചോദിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ കോടതി നടപടികള്‍ ആരംഭിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദ്യാര്‍ത്ഥികളായ ഹര്‍ജിക്കാര്‍ ജയിലിലാണെന്ന് സിങ്‌വി കോടതിയില്‍ പറഞ്ഞു. ജാമ്യ ഹര്‍ജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ ഗൂഡാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഗവേഷക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: Supreme Court sent notice to Delhi Police in Umar Khalid included Delhi riot case

dot image
To advertise here,contact us
dot image