'സീനിയേഴ്സ് മദ്യം കുടിപ്പിച്ചു; ബില്ല് അടയ്ക്കാൻ നിർബന്ധിച്ചു', വീഡിയോ പങ്കുവെച്ച ശേഷം വിദ്യാർത്ഥി ജീവനൊടുക്കി

ഒരു ബാറിലേക്ക് കൊണ്ടുപോയി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

'സീനിയേഴ്സ് മദ്യം കുടിപ്പിച്ചു; ബില്ല് അടയ്ക്കാൻ നിർബന്ധിച്ചു', വീഡിയോ പങ്കുവെച്ച ശേഷം വിദ്യാർത്ഥി ജീവനൊടുക്കി
dot image

ഹൈദരാബാദ്: ഹൈദരാബാദിൽ ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി. ഹൈദരാബാദിലെ സിദ്ധാർത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജാദവ് സായ് തേജ(22)യാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് വിദ്യാർത്ഥി ചിത്രീകരിച്ച വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിൽ സീനിയർ വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും തൻറെ ജീവൻ അപകടത്തിലാണെന്നും സായ് തേജ കരഞ്ഞ് പറയുന്നുണ്ട്.

സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഏകദേശം 10,000 രൂപ ബില്ല് അടയ്ക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. സമ്മർദ്ദം താങ്ങാനാവാതെ സായ് തേജ തൂങ്ങിമരിച്ചതായി അഭിഭാഷകൻ കിഷോർ ആരോപിച്ചു.

"നാലോ അഞ്ചോ പേർ വന്ന് എന്നെ ഭീഷണിപ്പെടുത്തി. അവർ വന്ന് പണം ആവശ്യപ്പെടുന്നു. എനിക്ക് പേടിയാണ്. അവർ എന്റെ അടുത്ത് വന്ന് പണം ചോദിക്കും. എന്നെ തല്ലും. ഞാൻ എന്തുചെയ്യണം? ഞാൻ മരിക്കാൻ പോവുകയാണ്," ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് താൻ റെക്കോർഡുചെയ്‌ത വീഡിയോയിൽ സായ് തേജ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Forced To Consume Alcohol and Pay Bill By Seniors Hyderabad Student Kills Self

dot image
To advertise here,contact us
dot image