ബംഗാളിൽ ആൾക്കൂട്ട ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം

അക്രമത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

ബംഗാളിൽ ആൾക്കൂട്ട ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം
dot image

കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കാണാതായ ഒരു കുട്ടിയുടെ മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്ക് നേരെ ആൾക്കൂട്ടം ആക്രമാസക്തമാവുകയായിരുന്നു. പ്രാദേശവാസികളായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. പ്രതികളെന്ന ആരോപണം ഉയർന്നവരുടെ വീട്ടിലേക്ക് അത്രിക്രമിച്ച് കയറിയ ആൾക്കൂട്ടം വീടിനുള്ളിലെ സാധാനസാമഗ്രികൾ അടിച്ചുതകർക്കുകയും ഇവരെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Content Highlights: Mob lynching in west bengal leads to death of two people

dot image
To advertise here,contact us
dot image