നാല്‍പതുകാരന് വധു എട്ടാം ക്ലാസുകാരി, മുന്നില്‍ നിന്ന് നടത്തിക്കൊടുക്കാന്‍ ഭാര്യ, പുരോഹിതനും ഇടനിലക്കാരനും;കേസ്

പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ പൊലീസിന് കേസെടുക്കേണ്ടി വന്നു.

dot image

ഹൈദരാബാദ്: 13കാരിയെ 40വയസ്സുകാരന് വിവാഹം കഴിപ്പിച്ച് നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെലങ്കാനയിലാണ് സംഭവം നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചയായിരുന്നു. പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ പൊലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്‍, വിവാഹത്തിന് മുന്‍കയ്യെടുത്ത പുരോഹിതന്‍, ഇടനിലക്കാരന്‍, 40കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പൊലീസിനെ അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയില്‍ ആയിരിന്നു ഈ നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്‍പില്‍ നില്‍ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്ത് നില്‍ക്കുന്നതും കാണാം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Married Telangana Man, 40, Marries Class 8 Student

dot image
To advertise here,contact us
dot image