ഹരിദ്വാർ മൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു മരണം ; മുപ്പതിലേറെപ്പേർക്ക് പരുക്ക്

ക്ഷേത്രത്തിൽ ഇന്ന് തീർഥാടകരുടെ തിരക്കായിരുന്നു

dot image

ഹരിദ്വാർ : ഉത്തരാഖണ്ഡിലെ ഹരിദ്വാർ മൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. ഹരിദ്വാറിലെ പ്രസിദ്ധമായ മൻസാ ദേവി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലാണ് രാവിലെ തിക്കിലും തിരക്കിലും അപകടം ഉണ്ടായത്. ക്ഷേത്രവഴിയിലെ ഇരുമ്പുതൂണിൽനിന്ന് ഷോക്കേറ്റെന്ന അഭ്യൂഹമാണ് തിക്കിനും തിരക്കിനും കാരണമായത്.

സാവൻ മാസത്തിലെ അവധി ദിനമായിരുന്നതിൽ ക്ഷേത്രത്തിൽ ഇന്ന് തീർഥാടകരുടെ തിരക്കായിരുന്നു. അതിനിടെ വഴിയരികിലെ ഇരുമ്പുതൂണിൽ വൈദ്യുതി പ്രവാഹമുണ്ടായെന്നും ചിലർക്ക് ഷോക്കേറ്റെന്നും അഭ്യൂഹം പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടിയതാണ് അപകടത്തിൻ്റെ കാരണം.

ക്ഷേത്രം മലമുകളിലായതിനാൽ രക്ഷാപ്രവർത്തനം ആദ്യഘട്ടത്തിൽ ദുഷ്കരമായിരുന്നു. കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.അപകടത്തിൽ അന്വേഷണത്തിനും കർശന നടപടിക്കും നിർദേശം നൽകി.

Content Highlight : Six die in stampede at Haridwar Mansa Devi temple; More than 30 people were injured

dot image
To advertise here,contact us
dot image