ഗോവയ്ക്ക് പുതിയ ഗവര്‍ണര്‍; പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി

കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം

dot image

പനാജി: ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി. ടിഡിപി നേതാവ് അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം.

അതേസമയം താന്‍ പൂര്‍ണ തൃപ്തനാണെന്ന് ശ്രീധരന്‍പിള്ള റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആറ് വര്‍ഷം ഗവര്‍ണറായി ചുമതല വഹിച്ചെന്നും ഗോവയില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി എല്ലാ പദവികളും നല്‍കി. എഴുത്തും അഭിഭാഷക വൃത്തിയും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന ശ്രീധരന്‍പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഗോവയില്‍ നിന്ന് മാറ്റിയെങ്കിലും ശ്രീധരന്‍പിള്ളയ്ക്ക് പകരം ചുമതല നല്‍കിയിട്ടില്ല. ഗോവയ്ക്ക് പുറമെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. അശ്വിന്‍കുമാറാണ് പുതിയ ഹരിയാന ഗവര്‍ണര്‍. കവിന്ദര്‍ ഗുപ്തയാണ് ലഡാക്ക് ഗവര്‍ണര്‍.

Content Highlights: Goa gets new governor PS Sreedharan Pillai replaced

dot image
To advertise here,contact us
dot image