'ഡി എ സന്ദേശം അയക്കുന്നതില്‍ എന്താണ് നിയമവിരുദ്ധത? മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല സന്ദേശം'

സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം

'ഡി എ സന്ദേശം അയക്കുന്നതില്‍ എന്താണ് നിയമവിരുദ്ധത? മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല സന്ദേശം'
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നും ഇത് ക്ഷേമരാഷ്ട്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്ന് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചു. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്. അതിലൊന്നാണ് ചീഫ് മിനിസ്റ്ററുടെ ഓഫീസ്, കേരള എന്ന ഐഡി. മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനാണ് മെറ്റയുടെ വെരിഫൈഡ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശം അയക്കുന്നതിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരും. ഡിഎ സന്ദേശ ഹര്‍ജിയിലും സിഎംഡിആര്‍എഫ് നന്ദിപ്രകടന സന്ദേശ അനുമതിയിലും സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറഞ്ഞേക്കും.

Content Highlights: What is illegal about sending a DA message High court

dot image
To advertise here,contact us
dot image