ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയെന്ന് റിപ്പോർട്ട്

ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്

dot image

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. റിപ്പോർട്ടുകൾ പ്രകാരം 4.4 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല.

Content Highlights- Earthquake in Delhi

dot image
To advertise here,contact us
dot image