
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്ന പദ്ധതി കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. മഹിളാ കോണ്‍ഗ്രിന്റെ നേതൃത്വത്തിലായിരുന്നു നാപ്കിനുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് ഗ്യാരന്റിയുടെ പ്രചരണാര്‍ത്ഥമാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ഈ പദ്ധതി ആരംഭിച്ചതിന് ശേഷം നാപ്കിനുകള്‍ക്കുള്ളില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപിയുടെ ഗോവ ഘടകത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മറ്റ് പലരും ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വീഡിയോക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ഒരു ബോക്‌സിനകത്ത് നാപ്കിനുകള്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഈ നാപ്കിനുകളില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയില്ല. അതേ സമയം ബോക്‌സിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രവും കോണ്‍ഗ്രസ് ഗ്യാരന്റിയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീഡിയോകളില്‍ ഉള്ളത് നാപ്കിന്‍ കടകളില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കവറിന് മുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഒട്ടിച്ച തരത്തിലാണ്. നാപ്കിനകത്തും രാഹുല്‍ ഗാന്ധിയുടെ ചിത്രം ഒട്ടിച്ച തരത്തിലാണ്. ഇത് വ്യാജമാണെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പറഞ്ഞു. കോണ്‍ഗ്രസ് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Heights of Desperation
— BJP Goa (@BJP4Goa) July 5, 2025
Bihar Congress distributing Sanitary pads attached with Rahul Gandhi's photos at unwanted locations ahead of Bihar Elections pic.twitter.com/HK5mDxouTW
നേരത്തെ വീഡിയോ പ്രചരിപ്പിച്ചിരുന്നവരില്‍ പലരും ഇപ്പോള്‍ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്. വീഡിയോ ആദ്യം പ്രചരിപ്പിച്ച രത്തന്‍ രഞ്ജന്‍ തന്നെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ചെയ്ത വീഡിയോ വ്യാജമാണെന്ന് സമ്മതിക്കുന്നുണ്ട്.
Content Highlights: Congress files FIR over ‘fake’ video