രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു

അപകടത്തില്‍ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്

dot image

ചുരു: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ചുരുവിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 1.28 ഓടെയാണ് അപകടം ഉണ്ടായത്. വ്യോമസേനയുടെ ജാഗ്വാര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചുരുവില്‍ ഇതിന് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചുരുവിന് സമീപമാണ് സൂരത്ഘട്ട് വ്യോമ താവളം. ഇവിടെ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Content Highlights- Air Force fighter jet crashes in Rajasthan

dot image
To advertise here,contact us
dot image