സിദ്ധരാമയ്യ തുടരും; മുഖ്യമന്ത്രി സ്ഥാനത്ത് ഒരു മാറ്റവുമില്ലെന്ന് നേരേ പറഞ്ഞ് കോണ്‍ഗ്രസ്

സംസ്ഥാനത്ത് നേതൃപദവിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് സംസ്ഥാനത്തെ മന്ത്രിയായ പ്രിയങ്ക് ഖര്‍ഗെ പറഞ്ഞിരുന്നു.

dot image

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലോ മുഖ്യമന്ത്രി പദവിയിലോ മാറ്റമില്ലെന്ന് വ്യക്തമാക്കി രണ്‍ദീപ് സിംഗ് സുര്‍ജേവാല. സംസ്ഥാനത്തെ പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി എഐസിസി അയച്ച ട്രബിള്‍ ഷൂട്ടറായാണ് സുര്‍ജേവാല സംസ്ഥാനത്തെത്തിയത്. തുടര്‍ന്നാണ് ഒരു മാറ്റവുമില്ലെന്ന കാര്യം സുര്‍ജേവാല പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിലാണ് സുര്‍ജേവാല ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

'കര്‍ണാടകത്തിലെ നേതൃമാറ്റത്തെ കുറിച്ച് ഞങ്ങള്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു.', സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുമായും സുര്‍ജേവാല സംസാരിച്ചിരുന്നു.

സംസ്ഥാനത്ത് നേതൃപദവിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് സംസ്ഥാനത്തെ മന്ത്രിയായ പ്രിയങ്ക് ഖര്‍ഗെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ മാറ്റത്തെ കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: "No change in Karnataka leadership," says Congress leader Randeep Surjewala

dot image
To advertise here,contact us
dot image