പ്രണയബന്ധത്തിന് തടസം; കാമുകന്റെ സഹായത്തോടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ഹണിമൂണിന് തയാറെടുത്ത് യുവതി, അറസ്റ്റ്

മുസാഫർനഗർ റോഡ്കലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം

dot image

മുസാഫർനഗർ: പ്രണയബന്ധത്തിന് തടസ്സമാണെന്ന തോന്നലിൽ കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവതി. മുസാഫർനഗർ റോഡ്കലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 24 കാരിയായ മുസ്‌കാൻ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരുടെ സുഹൃത്തായ ജുനൈദ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

മുസ്‌കാന്റെ മകൻ അർഹാൻ, അഞ്ച് വയസ്സുള്ള മകൾ ഇനയ എന്നിവരെ വ്യാഴാഴ്ച വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അന്വേഷണത്തിൽ കുട്ടികളുടെ മരണത്തിൽ അമ്മയുടെ പങ്ക് വ്യക്തമായി. അവരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.

കാമുകനായ ജുനൈദുമായി പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് തന്റെ കുട്ടികൾ ഒരു തടസ്സമാണെന്ന് തോന്നിയെന്നും അതിനാൽ അവരെ കൊല്ലാൻ തീരുമാനിച്ചതായും മുസ്‌കാൻ പറഞ്ഞു. വിഷം നൽകിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഹണിമൂൺ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. മുസ്‌കാന്റെ ഭർത്താവ് വസീം ഇപ്പോൾ ചണ്ഡീഗഡിലാണ് ജോലി ചെയ്യുന്നത്.

Content Highlights: UP Woman Kills 2 Children To Go On Honeymoon With lover

dot image
To advertise here,contact us
dot image