ജനനായകന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ വിജയ്,നീക്കമിങ്ങനെ

തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ നേൃത്വവുമായി വിജയ് ആശയവിനിമയം നടത്തിയെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു

dot image

ചെന്നൈ: അവസാന ചിത്രമായ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി സ്ഥാപകനുമായ വിജയ്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ നേൃത്വവുമായും വിജയ് ആശയവിനിമയം നടത്തിയെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള സാന്നിധ്യവും സംഘടനാപരമായ സന്നദ്ധതയുമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലാ സെക്രട്ടറിമാരെ പ്രത്യേകം വിളിച്ചുള്ള യോഗം അടുത്ത ആഴ്ച നടത്തും. ഓരോ മേഖലയിലെയും രാഷ്ട്രീയാവസ്ഥ മനസിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രാദേശികമായ വെല്ലുവിളിയും സംസ്ഥാനത്തുടനീളം പാര്‍ട്ടിയെ വിപുലീകരിക്കാനുള്ള തന്ത്രങ്ങളും യോഗങ്ങളില്‍ ചര്‍ച്ചയാകും.

TVK Vijay
വിജയ്

'തിരഞ്ഞെടുപ്പ് കണക്ക്കൂട്ടലുകളെ മാത്രം മുന്‍നിര്‍ത്തിയുള്ള യോഗങ്ങളല്ല. ഓരോ പ്രദേശത്തെയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ദളപതി വിജയ് ആഗ്രഹിക്കുന്നു. പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനും, ശക്തി കൂട്ടേണ്ട സ്ഥലങ്ങളെ തിരിച്ചറിയുന്നതിനും വേണ്ടിയുള്ള യോഗങ്ങളാണ് നടക്കുന്നത്', ടിവികെയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

അതേസമയം എച്ച് വിനോദാണ് ജനനായകന്റെ സംവിധായകന്‍. ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ ഭാഗമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.

Content Highlights: Vijay complete Jananayagan shoot and enters full time politics as TVK leader

dot image
To advertise here,contact us
dot image