അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; ആറുപേർക്ക് ദാരുണാന്ത്യം

ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്

dot image

മുംബൈ: അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 8.30ന് മഹാരാഷ്ട്രയിലെ ബീഡ് ഗാഥി ഗ്രാമത്തിനു സമീപമായിരുന്നു സംഭവം. ബീഡിലെ ജിയോറായി സ്വദേശികളായ ബാലു അറ്റ്‌കരെ, ഭഗവത് പരാൽക്കർ, സച്ചിൻ നന്നവ്രെ, മനോജ് കരന്ദേ, കൃഷ്ണ ജാദവ്, ദീപക് സുരയ്യ എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

ദേശീയപാതയിൽ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് എസ്‌യുവി അപകടത്തിൽപെട്ടിരുന്നു. എന്നാൽ ആർക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നില്ല. തുടർന്ന്, വാഹനത്തിൽ നിന്നിറങ്ങിയവർ എസ്‌യുവി റോഡരികിലേക്ക് തള്ളി നീക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറിയത്. ആറുപേരും തൽക്ഷണം മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Content Highlights: 6 Killed As Truck Runs Over Them In Maharashtra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us